08:42pm 07 September 2026
NEWS
നിർമ്മാണ ഉദ്ഘാടനം
03/11/2025  08:19 PM IST
nila
നിർമ്മാണ ഉദ്ഘാടനം

തിരുവൻവണ്ടൂർ. ഗ്രാമ പഞ്ചായത്തിലെ 
പ്രാവിൻകൂട് - ഇരമല്ലിക്കര, കല്ലിശ്ശേരി- കുത്തിയതോട് പി ഡബ്ള്യൂ ഡി
റോഡിനെ
 ബന്ധിപ്പിക്കുന്ന ലിങ്ക് റോഡായ  അഞ്ചാം വാർഡിലെ 1 കോടി 58 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന കണ്ടത്തിപ്പടി- തിക്കേക്കാട് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം 
 മന്ത്രി 
സജി ചെറിയാൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സജൻ പി.വി
 അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സജു ഇടക്കല്ലിൽ, രാജ്‌കുമാർ, ഗീത സുരേന്ദ്രൻ, സതീഷ് കല്ലുപറമ്പിൽ, പുഷ്പകുമാരി, ഉമയാറ്റുകര സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ബാലഗോപാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 3 മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.